തരൂരിന് നന്ദി പറഞ്ഞ് മോദി

Thursday 09 February 2023 12:45 AM IST

ന്യൂഡൽഹി: ലോക്‌‌സഭയിലെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസ് അംഗം ശശി തരൂരിന് നന്ദി പറഞ്ഞത് ശ്രദ്ധേയമായി. പ്രസംഗം തുടങ്ങും മുൻപ് കോൺഗ്രസ് എം.പിമാർ സഭയിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു. കുറച്ച് സമയത്തിന് ശേഷം തരൂർ അടക്കം ചിലർ തിരിച്ചെത്തിയപ്പോഴായിരുന്നു നന്ദി ശശി ജി എന്ന മോദിയുടെ കമന്റ്.