കള്ളു ഷാപ്പുകൾക്ക് സ്ഥിരം ലൈസൻസ് നൽകണം
Thursday 09 February 2023 4:41 AM IST
തിരുവനന്തപുരം: അബ്കാരി നയത്തിൽ മാറ്റം വരുത്തി കള്ളു ഷാപ്പുകൾക്ക് സ്ഥിരം ലൈസൻസ് നൽകണമെന്ന് മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറെ സാദ്ധ്യതകളുള്ള കള്ളുഷാപ്പ് മേഖലയെ ആധുനികവത്കരിക്കണം. തൊഴിൽ സ്ഥിരത ഉറപ്പുവരുത്തണം. സംസ്ഥാന പ്രസിഡന്റ് മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജിത് ബാബു, നളിനകുമാർ, സുനിൽ മതിലകം, മനോജ് മണി തുടങ്ങിയവർ സംസാരിച്ചു.