ഹാഥ് സേ ഹാഥ് അഭിയാന് 12 ന് തുടക്കം

Thursday 09 February 2023 12:52 AM IST

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായ ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്റെ ഭാഗമായുള്ള കേരളത്തിലെ ബൂത്തുതല ഭവന സന്ദർശനം ഫെബ്രുവരി 12ന് ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. എറണാകുളം ടുതലയിൽ രാവിലെ 7ന് കെ .സി വേണുഗോപാൽ,​ കെ .സുധാകരൻ,​ വി. ഡി. സതീശൻ എന്നിവർ ഭവന സന്ദർശങ്ങൾക്ക് നേതൃത്വം നൽകി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കെ.പി.സി.സിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചിന്റെ ഉദ്ഘാടനം അന്നേ ദിവസം എറണാകുളം ഡി.സി.സി ഓഫീസിൽ ഉച്ചയ്ക്ക് 12 ന് നടക്കും.