മെഡിക്കൽ ക്യാമ്പ്

Thursday 09 February 2023 12:53 AM IST
കിടപ്പുരോഗികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വീടുകളിൽ പോയി പരിശോധന നടത്തി മെഡിക്കൽ ബോർഡ് സർട്ടഫിക്കറ്റ് നൽകുന്ന പരിപാടി ഷോളയൂർപഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി ഉദ്ഘാടനം ചെയ്യുന്നു

ഷോളയൂർ: കുടുംബാരോഗ്യ കേന്ദ്രവും ട്രൈബൽ എക്സ്‌റ്റൻഷൻ ഓഫീസും കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി കിടപ്പുരോഗികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വീടുകളിൽ പോയി പരിശോധന നടത്തി മെഡിക്കൽ സർട്ടഫിക്കറ്റ് നൽകി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി ഉദ്ഘാടനം ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രാഹുൽ അദ്ധ്യക്ഷനായി, കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.പത്മനാഭൻ മുഖ്യാതിഥിയായി.

60 വയസിന് താഴെയുള്ള റോഡ് ആക്സിഡന്റ് മൂലം കിടപ്പിലയാവർക്കും, അരയ്ക്ക് താഴെ തളർന്ന് പോയവർക്കും, മറ്റുമായി ഈ ക്യാമ്പിലുടെ ധനസഹായം മറ്റും ആനുകൂല്യങ്ങൾ ലഭ്യമാകും. ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളക്കുളം, വെച്ചപ്പതി, ഉറിയൻചാള, കുലുക്കുർ, മരപ്പലം, കടമ്പറ, നല്ലസിങ്ക, വരഗംബാടി, ഗോഞ്ചിയുർ, ഷോളയൂർ, ഊത്തുകുഴി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ ക്യാമ്പിൽ 17 പേർക്ക് സർട്ടിഫിക്കറ്റ് ശരിയായി. ഇവർക്ക് 14ന് സർട്ടിഫിക്കറ്റുകൾ കൈമാറും.