വൈ.ഐ.പി ശസ്ത്ര പഥം സമിതി യോഗം
Thursday 09 February 2023 12:03 AM IST
പത്തനംതിട്ട : സമഗ്ര ശിക്ഷാ കേരള, കോന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ വൈ.ഐ.പി ശാസ്ത്ര ബ്ലോക്ക് തല സമിതി യോഗം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തുളസി മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. കോന്നി ബി.പി.സി ഷൈലജകുമാരി വിഷയാവതരണം നടത്തി. കോന്നി എ.ഇ.ഒ എസ്.സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ഈശോ, കോന്നി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. രഞ്ചു, സി.ആർ.സി.സി യമുനാ ദേവി, ട്രെയിനർ എസ്.ജയന്തി എന്നിവർ സംസാരിച്ചു.