വൈഗ 2023 ബി ടു ബി മീറ്റ് രജിസ്‌ട്രേഷൻ

Thursday 09 February 2023 12:05 AM IST

പത്തനംതിട്ട : കൃഷിവകുപ്പ് നടത്തുന്ന വൈഗ 2023ൽ ഉല്പാദക സംരഭക മീറ്റിന്റെ (ബി ടു ബി മീറ്റ്) രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും. കാർഷികമൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് അസംസ്‌കൃത മൂല്യവർദ്ധിത ഉൽപന്നങ്ങളും വിൽക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന ഉത്പാദകർ, ഉപഭോക്താക്കൾ, സംരംഭകർ എന്നിവരെ തമ്മിൽ ബന്ധിപ്പിക്കുവാനാണ് ബി ടു ബി മീറ്റ് ലക്ഷ്യമിടുന്നത്. 28ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന വൈഗ ബി ടു ബി മീറ്റിൽപങ്കെടുക്കുന്നതിന് കർഷകഗ്രൂപ്പുകൾ, കാർഷികഉല്പാദന സംഘടനകൾ, കൃഷി അനുബന്ധ മൈക്രോ സ്മാൾ മീഡിയം സംരംഭങ്ങൾ, എക്‌സ്‌പോട്ടേർസ്, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് www.vaigakerala.com എന്ന വെബ്‌സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർചെയ്യാം. ഫോൺ : 9387877557, 9846831761.