സ്വയം തൊഴിൽ വായ്പ
Thursday 09 February 2023 12:09 AM IST
പത്തനംതിട്ട : ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ, വിഭാഗങ്ങളിലെ വനിതകൾക്ക് കേരള സംസ്ഥാന വനിത വികസന കോർപറേഷൻ 30 ലക്ഷം രൂപവരെ സ്വയം തൊഴിൽ വായ്പ നൽകും.18 നും 55 നും ഇടയിൽ പ്രായമുളള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി വസ്തു, ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ ആറ് ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ഡിസ്ട്രിക്ട് ഓഫീസിൽ നേരിട്ടോ ഡിസ്ട്രിക്ട് കോ - ഓർഡിനേറ്റർ, പണിക്കന്റത്ത് ബിൽഡിംഗ്, രണ്ടാംനില, സ്റ്റേഡിയം ജംഗ്ഷൻ, പത്തനംതിട്ട എന്ന മേൽവിലാസത്തിലോ അയയ്ക്കാം. ഫോൺ : 8281552350.