യുവാക്കളെ പൊലീസ് തല്ലിച്ചതച്ചു : സതീഷ് കൊച്ചുപറമ്പിൽ
Thursday 09 February 2023 12:11 AM IST
പത്തനംതിട്ട : സംസ്ഥാന ബഡ്ജറ്റിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്തിയ പ്രവർത്തകരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു മുക്കരണത്ത്, ജില്ലാ സെക്രട്ടറി ഡിനൂപ് ജേക്കബ് എന്നിവരെ സന്ദർശിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല എന്നിവരും ഒപ്പമുണ്ടായിരുന്നു.