കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോ. റവന്യൂ ജില്ലാ സമ്മേളനം

Thursday 09 February 2023 12:13 AM IST

പത്തനംതിട്ട : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ റവന്യൂ ജില്ലാ സമ്മേളനം 10,11 തീയതികളിൽ ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10ന് വൈകിട്ട് 4.30ന് റവന്യൂ ജില്ലാ കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വർഗീസ് ജോസഫ് ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 10ന് വിദ്യാഭ്യാസ സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഫിലിപ്പ് ജോർജ് വിഷയം അവതരിപ്പിക്കും. 11ന് കെ.എസ്.ശബരിനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് വനിതാ സമ്മേളനം സംസ്ഥാന കൗൺസിലർ എച്ച്.ഹസീന ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം അഡ്വ.ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ്.പ്രേം, സെക്രട്ടറി വി.ജി.കിഷോർ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഫിലിപ്പ് ജോർജ്, സംസ്ഥാന കൗൺസിലർ എച്ച്.ഹസീന എന്നിവർ പങ്കെടുത്തു.