മൗലാന പാരാമെഡിക്കൽ ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Thursday 09 February 2023 12:18 AM IST

പെരിന്തൽമണ്ണ : മൗലാനാ കോളേജ് ഒഫ് പാരമെഡിക്കൽ സയൻസസ്, സ്റ്റുഡന്റ് അസോസിയേഷൻ ഒഫ് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റ്സുമായി സഹകരിച്ച് കേരള സ്റ്റേറ്റ് ലെവൽ ഫുട്‌ബാൾ മത്സരം മൗലാനാ കാമ്പസ് ഇന്റർനാഷണൽ റൂഫിംഗ് ടർഫിൽ സംഘടിപ്പിച്ചു. കേരളത്തിലെ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി വിഭാഗത്തിലെ 24 കോളേജ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.എം.ഇ.എസ് മെഡിക്കൽ കോളേജ് ചാമ്പ്യന്മാരായി. ആലുവ അൽ അമീൻ കോളേജ്, ഐ.പി.എം.എസ് കണ്ണൂർ മെഡിക്കൽ കോളേജ് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി . മൗലാനാ ഹോസ്പിറ്റൽ, ക്യു സ്‌പൈസസ് എന്നിവയുമായി ചേർന്ന് നടത്തിയ മത്സരത്തിന്റെ ഉദ്ഘാടനം മൗലാനാ ഹോസ്പിറ്റൽ സി.ഇ.ഒ. രാംദാസ് നിർവഹിച്ചു . മൗലാനാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജയകൃഷ്ണൻ, മൗലാനാ ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.പി. നസീഫ് എന്നിവർ വിജയികൾക്കുള്ള കാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.സുധീഷ്, ജിദു,നിതിൻ,ആദിൽ,ഹർഷാദ്,അജൽ ജോയ് എന്നിവർ നേതൃത്വം നൽകി.