വിദ്യാർത്ഥി കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
Thursday 09 February 2023 12:20 AM IST
ചങ്ങരംകുളം :മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിലെ 2000-2001 വർഷത്തെ എസ്.എസ്.എൽ. സി വിദ്യാർത്ഥി കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം ചിയ്യാനൂർ ജി.എൽ.പി.എസിൽ നടന്നു. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ നടത്തി. ചിയ്യാനൂർ സ്‌കൂളിനായി നൽകിയ സ്‌നേഹോപഹാരം എസ് .എം.സി ചെയർമാൻ വി.പി. അബ്ദുൾഖാദർ ഏറ്റുവാങ്ങി.പരിപാടിക്ക് ഷമീർ, സുമേഷ്, പ്രവീഷ്, നിഷാദ്, സന്ദീപ്, സുഭാഷ്, ഷാഫി, നവാസ്, റഫീഖ്, ഷെഫീഖ്, രശ്മി, രാജിത, നുബീറ, രേഷ്മ, ഷബ്ന, ഷമിത, രമ്യ, സബിത, റസിയ, ശ്രീജ, ഷീന, സുനീറ, സൗദ എന്നിവർ നേതൃത്വം നൽകി.