പ്രതിഷേധ ധർണ സംഘടിപ്പിച്ചു
Thursday 09 February 2023 12:28 AM IST
കുറ്റ്യാടി: തകർന്നുകിടക്കുന്ന കാവിൽ തീക്കുനി റോഡ്, ആയഞ്ചേരി തിരുവള്ളൂർ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക. ആയഞ്ചേരി ടൗണിലെ പൊടിശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ആയഞ്ചേരിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാസെക്രട്ടറി ഒ.വി ലത്തീഫ് ഉദ്ഘാടനം ചെയ്തു.വ്യാപാരികളുടെ ആവശ്യങ്ങൾ പരിഹരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഒ.വി.ലത്തീഫ് പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് മൻസൂർ എടവലത്ത് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ ചൈത്രം, എം.കെ സത്യൻ അബ്ദുൽ ലത്തിഫ് മനത്താനത്ത്, യൂണിറ്റ് ഭാരവാഹികളായ കെ.കെ.അനന്തൻ കമ്പനി ട്രെയിഡേർസ്, കെ.കെ രാജീവൻ ,ജി.കെ കുഞ്ഞികണ്ണൻ ദീപം ബാബു, ഗ്ലോബൽ റിയാസ്, തുടങ്ങിയവർ പ്രസംഗിച്ചു.