വനിതാ ഐ.പി.എൽ താരലേലം 13ന്
Wednesday 08 February 2023 11:29 PM IST
മുംബൈ: പ്രഥമ വനിതാ ഐ.പി.എല്ലിന്റെ താരലേലം ഫെബ്രുവരി 13 ന് മുംബയ്‌യിൽ നടക്കും. മുംബയ്‌യിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന താരലേലത്തിനായി 1525 താരങ്ങളാണ് പേര് രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 409 പേർ ഫൈനൽ ലിസ്റ്റിൽ ഇടം നേടി. ഇതിൽ 246 താരങ്ങളും ഇന്ത്യക്കാരാണ്. 202 അന്താരാഷ്ട്ര താരങ്ങളുണ്ട്. .
മാർച്ച് നാലു മുതൽ 26 വരെയാണ് മുംബയ് ബ്രാബോൺ സ്‌റ്റേഡിയം, ഡി.വൈ പാട്ടീൽ സ്റ്റേഡിയം എന്നിവിടങ്ങളിലായി വനിതാ ഐ.പി.എൽ നടക്കുന്നത്. അഞ്ച് ടീമുകളാണ് വനിതാ ഐ.പി.എല്ലിനുള്ളത്. 50 ലക്ഷമാണ് ലേലത്തിലെ ഏറ്റവുമുയർന്ന അടിസ്ഥാന വില. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ദീപ്തി ശർമ, ഷഫാലി വർമ തുടങ്ങിയ താരങ്ങളുടെ അടിസ്ഥാന വില 50 ലക്ഷമാണ്. 13 വിദേശതാരങ്ങളും ഈ പട്ടികയിൽ ഉൾപ്പെടും. 40 ലക്ഷം അടിസ്ഥാന വിലയുള്ള 30 താരങ്ങളും ലേലപ്പട്ടികയിലുണ്ട്.