പ്രാർത്ഥനായജ്ഞം

Thursday 09 February 2023 12:42 AM IST
മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച സദ്ബുദ്ധി പ്രാർത്ഥന യജ്ഞം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സാധാരണക്കാർക്ക് ഇരുട്ടടിയായ കേരള ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലന് സദ്ബുദ്ധി ഉദിക്കുന്നതിന് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഗാന്ധി സ്‌ക്വയറിൽ സദ്ബുദ്ധി പ്രാർത്ഥനായജ്ഞം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. ലാലി ജോൺ, എലിസബത്ത് അബു, വിനീത അനിൽ, ദീനാമ്മ റോയി, പ്രസീത രഘു, മഞ്ചു വിശ്വനാഥ്, ശോശാമ്മ തോമസ്, വസന്ത ശ്രീകുമാർ, ഷീജ മുരളീധരൻ, അന്നമ്മ ഫിലിപ്പ്, ഓമന സത്യൻ, റോസമ്മ ബാബുജി, സിന്ധു സുഭാഷ്, സുലേഖ വി. നായർ എന്നിവർ പ്രസംഗിച്ചു.