നെല്ലു സംഭരണം: പണം നാളെ മുതൽ

Thursday 09 February 2023 1:01 AM IST

തിരുവനന്തപുരം: നെല്ലു സംഭരിച്ചതിൽ വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ നാളെ മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വായ്പ നൽകുന്നതിന് കേരള ബാങ്ക് സപ്ലൈകോയുമായി കരാർ ഒപ്പുവച്ചു. 76611 കർഷകരിൽ നിന്നായി 2.3 ലക്ഷം ടൺ നെല്ലാണ് ഈ സീസണിൽ സംഭരിച്ചത്. 46,314 കർഷകർക്കായി 369.36 കോടി രൂപ കൊടുത്ത് തീർത്തിരുന്നു. ശേഷിച്ച തുകയാണ് വിതരണം ചെയ്യുക. കർഷകർ തൊട്ടടുത്ത കേരള ബാങ്ക് ശാഖയെ സമീപിക്കണം.

Advertisement
Advertisement