നാവിൽ വിരിഞ്ഞ ചിത്രങ്ങൾക്ക് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്

Thursday 09 February 2023 1:08 AM IST

ചവറ: നാവുകൊണ്ടുള്ള ബോട്ടിൽ ആർട്ടിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും ഏഷ്യാ ബുക്ക് ഒഫ് റിക്കാഡും കരസ്ഥമാക്കി ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥി. നീണ്ടകര അനിതാ ഭവനത്തിൽ അനിൽകുമാറിന്റെയും വിനീതയുടെയും മകളും വെള്ളിമൺ ഐ.എഫ്.ടി.കെ കോളേജ് വിദ്യാർത്ഥിയുമായ അനിതയാണ് നേട്ടം കൈവരിച്ചത്.

റെക്കാഡ് ലഭിച്ച വിവരം അറിയിച്ച അധികൃതർ ഇവ ലഭിക്കുന്നതിന് പണം അടയ്ക്കാൻ ആവശ്യപ്പെട്ടതിനാൽ പുരസ്കാരം കൈപ്പറ്റിയില്ല. പണം അടച്ചുള്ള അംഗീകാരം വണ്ടെന്നാണ് ഈ കലാകാരിയുടെ നിലപാട്.

ബിയർ കുപ്പിയിൽ നാല് മണിക്കൂർ കൊണ്ട് 80-ൽപ്പരം ചിത്രങ്ങളാണ് വരച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലാണ് ചിത്രങ്ങൾ. വൈറ്റ് പേപ്പറിലും നാവുകൊണ്ട് ചിത്രം വരയ്ക്കും. ചാനൽ പ്രോഗ്രാമിൽ വരവിസ്മയം അവതരിപ്പിച്ച് ഒരു ലക്ഷം രൂപയുടെ സമ്മാനം നേടിയിട്ടുണ്ട്. തന്റെ മുന്നിലുള്ളവരെ എഴ് മിനിറ്റ് കൊണ്ട് നാവുകൊണ്ട് ചിത്രമാക്കാനുള്ള കഴിവും ഈ മിടുക്കിക്കുണ്ട്.