ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം
കൊല്ലം: ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേശീയപാത 66 ൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം ഭാഗത്തുനിന്ന് ആലപ്പുഴ എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ കണ്ണനല്ലൂർ, കുണ്ടറ, ഭരണിക്കാവ് വഴി കരുനാഗപ്പള്ളിക്കും എറണാകുളം ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കെ.എം.എം.എൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പടപ്പനാൽ, ഭരണിക്കാവ് വഴി കൊട്ടിയം ജംഗ്ഷനിലേക്കും പോകേണ്ടതാണ്.
കൊല്ലം ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങളും ബസുകളും ജില്ലാ ജയിൽ ഭാഗത്തുനിന്ന് തെക്കേ കച്ചേരി, അഞ്ചുകല്ലുംമൂട്, മുണ്ടാലുംമൂട്, വിഷ്ണത്തുകാവ്, തിരുമുല്ലവാരം, ഒഴുക്കുതോട്, വളവിൽതോപ്പ്, മരുത്തടി വഴി ശക്തികുളങ്ങര പള്ളി വഴി ശക്തികുളങ്ങര ജംഗ്ഷനിലെത്തി ദേശീയപാതയിൽ പ്രവേശിച്ച് ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്. ചവറ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും ബസുകളും മരിയാലയം വഴി വലത്തോട്ട് തിരിഞ്ഞ് പഴയകലുങ്ങ്, തട്ടാൻതറ, കറങ്ങേൽ ജംഗ്ഷൻ വഴി മരുത്തടി റോഡിൽ പ്രവേശിച്ച് കോട്ടൂർകുളം വഴി രാമൻകുളങ്ങര ജംഗ്ഷനിൽ എത്തി ദേശീയപാതയിൽ പ്രവേശിക്കേണ്ടതാണ്.