കേരൾ അഗ്രോ ബ്രാൻഡ് ഓൺലൈൻ വിപണിയിൽ
Thursday 09 February 2023 1:30 AM IST
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരൾ അഗ്രോ എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന 65 മൂല്യവർദ്ധിത ഉത്പന്നങ്ങൾ ആമസോൺ അടക്കമുള്ള ഓൺലൈൻ വിപണിയിൽ ലഭ്യമാണെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. ഒരു കൃഷിഭവനിൽ നിന്ന് ഒരു ഉത്പന്നം എന്ന പദ്ധതി പ്രകാരം 416 കൃഷിഭവനുകളിൽ നിന്ന് ഓരോ മൂല്യവർദ്ധിത ഉത്പന്നം വീതം വിപണയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കാർഷിക കടാശ്വാസ കമ്മിഷൻ ശുപാർശ പ്രകാരം ബഡ്ജറ്റ് വിഹിതത്തിൽ അനുവദിച്ചിരുന്ന 18.5 കോടിക്ക് പുറമേ ഈ സാമ്പത്തിക വർഷം 16 കോടി രൂപ കൂടി അധികമായി അനുവദിച്ചു. കാർഷിക കടാശ്വാസം അനുവദിക്കുന്ന കർഷകർ, അവരുടെ വിഹിതം ബാങ്കിൽ അടച്ചാൽ ആധാരമടക്കമുള്ള രേഖകൾ ബാങ്കുകളിൽ പിടിച്ചു വയ്ക്കാൻ പാടില്ല. ഇതുസംബന്ധിച്ച ഉത്തരവ് ബാങ്കുകൾ പാലിക്കണം.