സമയത്തിൽ വടിയെടുത്ത് സ്പീക്കർ
Thursday 09 February 2023 1:44 AM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകാൻ സമയം കൂടുതലെടുത്ത മന്ത്രി ആന്റണി രാജുവിനെതിരെ വടിയെടുത്ത് സ്‌പീക്കർ എ.എൻ.ഷംസീർ. ഒരു ഉത്തരത്തിന് എത്ര സമയമാണ് എടുക്കുന്നതെന്ന് സ്‌പീക്കർ ചോദിച്ചു. താൻ മറുപടിയാണ് പറയുന്നതെന്ന് പറഞ്ഞതോടെ 'ഇവിടെ പ്രസംഗമല്ല വേണ്ടതെന്നും ചോദ്യത്തിന് ഉത്തരം നൽകിയാൽ മതിയെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് മന്ത്രി വേഗത്തിൽ മറുപടി നൽകി. ചോദ്യം നീണ്ടു പോയതിന് പി.മമ്മിക്കുട്ടിയെയും ഒരു ചോദ്യത്തിന് ഒന്നര മിനിട്ടാണ് അനുവദിച്ചിട്ടുള്ളതെന്ന് സ്‌പീക്കർ ഓർമ്മിപ്പിച്ചു. ചോദ്യാത്തര വേളയ്ക്കിടെ സീറ്റിൽ നിന്നും എം.എൽ.എമാരുടെ അടുത്തെത്തിയ മന്ത്രി കൃഷ്‌ണൻകുട്ടിയെയും സ്പീക്കർ വിലക്കി.