എൽദോസിന് ഈ ആദരവ് കൂടിയിരിക്കട്ടെ: മന്ത്രി
Thursday 09 February 2023 1:46 AM IST
തിരുവനന്തപുരം: ഗ്രാമവണ്ടി സർവീസിന് ദേശീയ അംഗീകാരം ലഭിച്ചതിനെക്കുറിച്ച് ചോദ്യോത്തര വേളയിൽ മന്ത്രി ആന്റണി രാജുവിന്റെ മറുപടിക്കിടെ സഭയിൽ ഇല്ലാതിരുന്ന എൽദോസ് കുന്നപ്പിള്ളിലും ചർച്ചയായി. എൽദോസിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമവണ്ടി ആരംഭിച്ചതെന്നും പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിച്ചതിനാൽ ആദരവ് അദ്ദേഹത്തിന് കൂടി നല്കണമെന്നും അൻവർസാദത്ത് ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ച മന്ത്രി എൽദോസ് കുന്നപ്പിള്ളിലിനെ ട്രോളിയാണ് മറുപടി അവസാനിപ്പിച്ചത്. എൽദോസ് കുന്നപ്പിള്ളിക്ക് നമ്മൾ നല്ല ആദരവ് കൊടുക്കുകയാണല്ലോയെന്നും ഇവിടെയും അദ്ദേഹത്തിന് ആദരവ് കൊടുക്കാമെന്നുമായിരുന്നു മറുപടി.