കേന്ദ്രവും സംസ്ഥാനവും കർഷകരെ കൈവിട്ടു: എം.ലിജു

Friday 10 February 2023 12:37 AM IST
കർഷക കോൺഗ്രസ് രാപ്പകൽ സമരം സമാപനം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: രാജ്യം ഭരിക്കുന്ന മോദി സർക്കാരും സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരും നെൽകർഷകരെ അവഗണിക്കുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ നേതൃത്വം നൽകിയ രാപ്പകൽ സമരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രം കോർപ്പറേറ്റുകളുടെ 11 ലക്ഷം കോടി എഴുതിത്തള്ളി. കേരളം സ്വാശ്രയ കോളേജുകളെയും ബാറുടമകളെയും നികുതിയിൽ നിന്ന് ഒഴിവാക്കി. എന്നാൽ നെല്ലിന്റെ സംഭരണ വില വർദ്ധിപ്പിക്കാനോ രാസവള വിലവർദ്ധന പിൻവലിക്കാനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കർഷക ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, രവി പോലുവളപ്പിൽ, വി.എൻ.ശശീന്ദ്രൻ, ഐപ് വടക്കേത്തടം, പി.എം.ബെന്നി, യു ശാന്തകുമാർ, സാവിത്രി ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement