പിഴയിനത്തിൽ 84,46,747 രൂപ
Friday 10 February 2023 12:34 AM IST
തൃക്കാക്കര: ജില്ലയിൽ ജനുവരിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ്.പി സ്വപ്നയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 84,46,747 രൂപ പിഴ ഈടാക്കി. ഏറ്റവും കൂടുതൽ കേസുകൾ ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് - 2328 കേസുകളിൽ നിന്നായി 11,64.000 രൂപ ഈടാക്കി. ഇൻഷ്വറൻസ് ഇല്ലാത്തതിന് 222 കേസുകളിൽ നിന്നായി 4,44,000 രൂപ, അമിത ഭാരത്തിന് 47 കേസുകളിൽ നിന്ന് 12,12,800 രൂപ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവരിൽ നിന്ന് 5,50,000 രൂപ, രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ നിന്ന് 9,60,000 രൂപ എന്നിങ്ങനെ ഈടാക്കി. മൂന്ന് പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.