കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം
Friday 10 February 2023 12:17 AM IST
കൊച്ചി: ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. തോപ്പുംപടി മാരിയോൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി. പ്രദീപും കൗൺസിൽ യോഗം സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ. ഷാജുവും ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 10 ന് പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കെ.ബാബു എം.എൽ.എ യും യാത്ര അയപ്പ് സമ്മേളനം ഡി.സി.സി പ്രസിഡന്റും മുഹമ്മദ് ഷിയാസും ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.