ഡോ. വി.പി ഗംഗാധരന് അവാർഡ്
Friday 10 February 2023 12:02 AM IST
കൊച്ചി: ആതുരരംഗത്തെ മികച്ച സേവനത്തിനുള്ള റോഷൻ ലൈബ്രറിയുടെ അവാർഡ് ഡോ. വി.പി ഗംഗാധരന് സമർപ്പിക്കും. മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ 16ന് രാവിലെ 10ന് റോഷൻ ലൈബ്രറിയുടെ നാലാം വാർഷികത്തിൽ അവാർഡും സ്‌നേഹോപഹാരവും ഉമ തോമസ് എം.എൽ.എ സമ്മാനിക്കും. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൗൺസിലർമാരായ മാലിനി കുറുപ്പ്, ആന്റണി പൈനു തറ, അഞ്ചന, പദ്മജ എസ്. മേനോൻ, സുജാ ലോനപ്പൻ, ടി.കെ. പത്മനാഭൻ, മധു എടനാട്, എ.കെ. ഗംഗാധരൻ എന്നിവർ ആശംസകൾ അർപ്പിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.