പ്രക്ഷോഭ സമരം നടത്തി
Friday 10 February 2023 12:24 AM IST
പാലക്കാട്: ഇടത് സർക്കാരിന്റെ ഇടിത്തീ ബഡ്ജറ്റിനെതിരെ ജില്ലാ മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ നടത്തിയ പ്രക്ഷോഭ സമരം എം.എം.ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹക്കീം ഒലവക്കോട് അദ്ധ്യക്ഷനായി. അഡ്വ.നാസർ കൊമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജന.സെക്രട്ടറി കാദർ പൊന്നംകോട്, പി.എം.മുസ്തഫ, കെ.കെ.അബ്ദുൾ സലാം, പി.പി.കാസിം, പി.കെ.എം.മുസ്തഫ, എ.കെ.എം.അലി, കെ.പി.ജമാൽ, റഫീഖ് മുക്കാട്ടിൽ, അഷ്റഫ് പറക്കുന്നം, മൻസൂർ പറക്കുന്നം, നാസർ പാതാക്കര, കെ.ടി.ഹംസപ്പ, കാജ ഹുസൈൻ, മുഹമ്മദലി, സൈതലവി പൂളക്കാട്, മുജീബുദ്ദീൻ, ബഷീർ ഒറ്റപ്പാലം പ്രസംഗിച്ചു.