ജീവനക്കാരുടെ ഉപവാസം

Friday 10 February 2023 12:39 AM IST

കൊച്ചി: എസ്.ബി.ഐ ശാഖകളിലെ ജീവനക്കാരെ പിൻവലിച്ച് മൾട്ടി പ്രോഡക്ട് സെയിസ് ഫോഴ്‌സ് (എം.പി.എസ്.ടി ) എന്ന മാർക്കറ്റിംഗ് വിഭാഗം സൃഷ്ടിക്കുന്നത് പിൻവലിക്കുക, ശാഖകളിലെ ഒഴിവുകളിൽ സ്ഥിരനിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ (എസ്.ബി.ഇ.എ) 24ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ബാങ്കിന്റെ എറണാകുളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുമ്പിൽ ജീവനക്കാർ ഉപവസിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. സുരേഷ് കുമാർ അദ്ധ്യക്ഷനായി. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.