സേവക് നഴ്സറി കലോത്സവം

Friday 10 February 2023 12:09 AM IST
nursery

കോഴിക്കോട് : 12ാമത് സേവക് ഉത്തരമേഖല നഴ്‌സറി കലോത്സവം നാളെയും മറ്റന്നാളും കോഴിക്കോട് പുതിയറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നായി 45 ഓളം സ്‌കൂളുകളിൽനിന്ന് കുട്ടികൾ പങ്കെടുക്കും. മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും, സ്ഥാനം നേടുന്ന കുട്ടികൾക്ക് പുരസ്‌കാരവും സർട്ടിഫിക്കറ്റും, കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും സ്ഥിരം ട്രോഫിയും ഉണ്ടായിരിക്കും. കൂടുതൽ പോയിന്റ് ലഭിക്കുന്ന വിദ്യാർത്ഥിക്ക് 10,000 രൂപ ക്യാഷ് അവാർഡും, പുരസ്‌കാരവും നൽകും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും നൽകും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി. ദിവാകരൻ, മുരളീധരൻ പറയഞ്ചേരി, കെ. സുരേഷ്ബാബു, വി. മോഹനൻ എന്നിവർ പങ്കെടുത്തു.