ശിവദാസനെ ആദരിച്ചു

Friday 10 February 2023 12:49 AM IST
പി.എസ്.ശിവദാസനെ ആദരിക്കുന്ന ചടങ്ങ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: 35 വർഷമായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ജനപ്രതിനിധിയായി തുടരുന്ന പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസനെ കോൺഗ്രസ് ചിറ്റൂർ, കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ ആർ.സദാനന്ദൻ അദ്ധ്യക്ഷനായി. ചെയർമാൻ പി.ബാലചന്ദ്രൻ, കെ.പി.സി.സി ജന.സെക്രട്ടറി സി.ചന്ദ്രൻ, മുൻ എം.പി വി.എസ്.വിജയരാഘവൻ, മുൻ എം.എൽ.എ.മാരായെ അച്യുതൻ, കെ.എ.ചന്ദ്രൻ, നേതാക്കളായ സുമേഷ് അച്യുതൻ, കെ.സി പ്രീത്, രാജമാണിക്യം തുടങ്ങിയവർ പ്രസംഗിച്ചു.