ആയുർവേദ, ഹോമിയോ അലോട്ട്മെന്റ്

Friday 10 February 2023 12:49 AM IST

തിരുവനന്തപുരം: ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി,അഗ്രികൾച്ചർ,ഫോറസ്ട്രി,ഫിഷറീസ്, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്,ബിടെക് ബയോടെക്നോളജി കോഴ്സുകളിൽ ഒഴിവുണ്ടായ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് അർഹരായവരുടെ പട്ടിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. നിലവിൽ ഈ കോഴ്സുകളിൽ പ്രവേശനം നേടിയിട്ടില്ലാത്തവർ 13ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിലെത്തി പ്രവേശനം നേടണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ-04712525300