കുറഞ്ഞ നിരക്കിൽ തൊഴിലധിഷ്ഠിത പരിശീലനം

Friday 10 February 2023 12:54 AM IST

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ഒരു പോലെ ജോലി സാദ്ധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിംഗ്,ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. പ്ളസ്ടു കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിംഗിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അവസാന തീയതി:15. വിശദവിവരങ്ങൾക്ക്:www.reach.org.in,​ഫോൺ:0471-2365445,9496015002.