ലുലു ഫ്‌ളവർ ഫെസ്റ്റിവൽ നാളെ മുതൽ

Friday 10 February 2023 1:03 AM IST
നടൻ ജോജു ജോർജും,നടി അഞ്ജലിയും ചേർന്ന് ലുലു ഫ്‌ളവർ ഫെസ്റ്റിവൽ നാലാം എഡിഷന്റെ ലോഗോ പ്രകാശനം ചെയ്യുന്നു. ലുലു മാൾ ജനറൽ മാനേജർ ഹരി സുഹാസ്, മീഡിയ കോ ഓർഡിനേറ്റർ സ്വരാജ് എൻ.ബി, ഡിവിഷണൽ എച്ച്.ആർ. ഹെഡ് രാജീവ് കെ.പി., എന്നിവർ സമീപം

കൊച്ചി : പുഷ്പഫലസസ്യ വൈവിദ്ധ്യങ്ങളുമായി​ ലുലു ഫ്‌ളവർ ഫെസ്റ്റിവലിന്റെ നാലാം എഡിഷൻ ലുലു മാളിൽ നാളെ തുടങ്ങും. ഫെസ്റ്റിവൽ ലോഗോ നടൻ ജോജു ജോർജും, നടി അഞ്ജലിയും ചേർന്ന് പ്രകാശനം ചെയ്തു.
രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ഫെസ്റ്റിൽ പ്രവേശനം സൗജന്യം. ഹോർട്ടികൾച്ചർ, ഫ്‌ളോറികൾച്ചർ, ലാൻഡ്‌സ്‌കേപ്പ്, ഗാർഡനിംഗ്, ഔഷധസസ്യങ്ങൾ, വളങ്ങൾ, വിത്തുകൾ അടക്കം പ്രദർശിപ്പിക്കാനായി കൊച്ചി, കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നിന്നുള്ള പ്രാദേശിക കച്ചവടക്കാരും ഫെസ്റ്റിവലിൽ പങ്കെടുക്കും. പോട്ട് കളക്ഷനുകൾ, ഗാർഡനിംഗിനാവശ്യമായ സാമഗ്രികൾ ഉൾപ്പെടെ എല്ലാം കാണാനും വാങ്ങാനും സൗകര്യമുണ്ടായിരിയ്ക്കും. ഫോട്ടോ ബൂത്തുകൾ, ഫ്‌ളവർ ഇൻസ്റ്റലേഷനുകൾ, മ്യൂസിക്കൽ പെർഫോമൻസുകൾ തുടങ്ങിയവ ഫെസ്റ്റവലിന് മനോഹാരിത പകരും. ഇതിന് പുറമെ കുട്ടികൾക്കായി മത്സരങ്ങൾ, സന്ദർശകർക്ക് രസകരമായ വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 14 വരെയാണ് ഫ്‌ളവർ ഫെസ്റ്റിവൽ.

ഫോട്ടോ അടിക്കുറിപ്പ് :

Advertisement
Advertisement