തീർത്ഥാടക സംഘത്തിന് സ്വീകരണം നൽകി
Friday 10 February 2023 12:20 AM IST
കോഴിക്കോട്: മഞ്ഞനിക്കരയിൽ ഖബറടക്കിയിരിക്കുന്ന അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ 91-ാമത് ദുഖ്റോനോ പെരുന്നാളിൽ സംബന്ധിക്കുന്നതിന് മോർ അലക്സാന്ത്രയോസ്
തോമസ് മെത്രപൊലിത്തായുടെ നേതൃത്വത്തിൽ മുംബൈയിൽ നിന്നുള്ള തീർത്ഥാടക സംഘത്തിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സെന്റ് മേരീസ് യാക്കോബായ സിറിയൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സി.ഇ.ചാക്കുണ്ണി, ഇടവക ഭാരവാഹികളായ ടി.ടി.ഏലിയാസ്, പൗലോസ്. എൻ.കെ, തോമസ്. പി.സി , ആലിച്ചൻ. കെ.കെ, ജോബ് സീ.യു എന്നിവർ സംബന്ധിച്ചു. സംഘത്തിന് യാത്രയിലുടനീളം വിവിധ സംഘടനകളുടെയും ഇടവകകളുടെയും നേതൃത്വത്തിൽ സ്വീകരണങ്ങൾ ക്രമീകരിക്കപ്പെട്ടിട്ടുള്ളതായി ഭദ്രാസന സെക്രട്ടറി വിത്സൻ ഫിലിപ്പ് കോറെപ്പിസ്ക്കോപ്പയും , തീർത്ഥാടക സംഘം ജനറൽ കൺവീനർമാരായ ജോസഫ് കെ.മാത്യുവും, ജയ് മോനും അറിയിച്ചു.