ഗവ.പോളിടെക്നിക്കിനുള്ള ഭൂമി സർവേ നടത്തി

Friday 10 February 2023 12:21 AM IST
ഗവ.പോളിടെക്നിക് നിർമ്മാണത്തിന് പരിഗണിക്കുന്ന ചേന്ദമംഗല്ലൂരിലെ ഭൂമി സർവ്വെ നടത്തുന്നു

മുക്കം: സ്ഥലം ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ ഗവ. പോളിടെക്നിക് നിർമ്മാണത്തിന് മുക്കം നഗരസഭ പരിഗണിക്കുന്ന ചേന്ദമംഗല്ലൂർ മുത്താപ്പുമ്മലെ ഭൂമിയുടെ സർവേ നടപടികൾ പൂർത്തിയായി. കോഴിക്കോട് താലൂക്ക് സർവേയർ പി. മൈമൂനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വ്യാഴാഴ്ച ഈ അഞ്ചേക്കർ ഭൂമിയുടെ സർവേ പൂർത്തിയാക്കിയത് . മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദിനി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ, കൗൺസിലർമാരായ എ.അബ്ദുൽ ഗഫൂർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, ഗഫൂർ കല്ലുരുട്ടി ,പൊതു പ്രവർത്തകരായ ടി.കെ.അബ്ദുറഹിമാൻ, കെ.പി.അഹമ്മദ് കുട്ടി, കെ.പി.വേലായുധൻ, ഇസ്ലാഹിയ അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ കെ.ടി.അബ്ദുൽ ഹക്കിം എന്നിവർ സംബന്ധിച്ചു.