'നല്ല നാളേക്കായി' കുന്ദമംഗലം പഞ്ചായത്ത്
Friday 10 February 2023 12:24 AM IST
കുന്ദമംഗലം: ലഹരിവലയിലേക്കുള്ള ചതിക്കുഴികളിൽ നിന്നും പുതുതലമുറയെ മോചിപ്പിച്ച് നല്ല ശീലങ്ങളിലേക്ക് നയിക്കാൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് "നല്ല നാളെയ്ക്കായ്" എന്ന പേരിൽ പദ്ധതി ആരംഭിച്ചു. സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിലെ സാമൂഹിക പ്രവർത്തന വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് ആദ്യഘട്ടത്തിൽ നടത്തുന്ന ബോധവത്ക്കരണ ക്ലാസ് കാരന്തൂർ എ.എം.എ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പി.കോയ, പി. വിജയൻ, പ്രധാനദ്ധ്യാപകൻ കെ.ബഷീർ, സെന്റ് ജോസഫ്സ് കോളേജ് ( ഓട്ടോണൊമസ് ) ദേവഗിരി സാമൂഹിക പ്രവർത്തന വിഭാഗം മേധാവി ഡോ.അനീഷ് കുര്യൻ, അദ്ധ്യാപകൻ ഡോ.ഫാ.ബിനോയ് പോൾ എന്നിവർ പ്രസംഗിച്ചു.