കേരള ശാസ്ത്ര കോൺഗ്രസിന് ഇന്ന് തുടക്കം
Friday 10 February 2023 12:48 AM IST
തൊടുപുഴ: 35-ാമത് കേരള ശാസ്ത്ര കോൺഗ്രസ് ഇന്നുമുതൽ 14 വരെ കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്റ്റ്യൻ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി കാമ്പസിൽ നടക്കും. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'കേരളത്തിന്റെ കാലാവസ്ഥ- 2023' എന്ന പ്രത്യേക പതിപ്പ്, 'ശാസ്ത്രസാങ്കേതിക വിദ്യയുടെ 50 വർഷം കേരളത്തിൽ സമാഹാരം' എന്നിവ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. യുവശാസ്ത്ര ഗവേഷകർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ആയിരത്തിലധികം ഗവേഷകർ പങ്കെടുക്കും. 12 ഗവേഷണ മേഖലയിലായി നൂറ്റിയൻപതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ദേശീയ ശാസ്ത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ന് വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കും.