അദീല അബ്ദുള്ള തുറമുഖ മന്ത്രിയെ സന്ദർശിച്ചു

Thursday 09 February 2023 10:50 PM IST

തിരുവനന്തപുരം: വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്റെ എം.ഡിയായി ചുമതലയേറ്റ അദീല അബ്ദുള്ള തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ സന്ദർശിച്ചു. സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയ അദീല,കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം മന്ത്രിയുമായി പങ്കുവച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുവാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ മന്ത്രി വിശദീകരിച്ചു. ബുധനാഴ്ചയാണ് മന്ത്രിസഭായോഗം അദീലയെ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചത്. ഫിഷറീസ് ഡയറക്ടറുടെ ചുമതലയും അദീലയ്‌ക്കാണ്.

Advertisement
Advertisement