വായനാശാലകളിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ അംഗത്വം

Friday 10 February 2023 1:02 AM IST

തിരുവനന്തപുരം: ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള സംസ്ഥാനത്തെ എല്ലാ വായനാശാലകളിലും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെവിദ്യാർത്ഥികൾക്ക് സൗജന്യ അംഗത്വം നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ഇതിനായി വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. പട്ടികജാതി പട്ടികവർഗ വകുപ്പുകളിലെ പ്രൊമോട്ടർമാർ നൽകുന്ന സാക്ഷ്യപത്രം മതിയാകും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഈ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള 'ഉന്നതി'യുടെ കീഴിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്കും ഗവേഷക വിദ്യാർത്ഥികൾക്കും ഉൾപ്പെടെയാണ് സേവനം. ലൈബ്രറികളില്ലാത്ത പട്ടികജാതി പട്ടികവർഗ മേഖലകളിൽ കമ്മ്യൂണിറ്റി റീച് ഔട്ട് രീതിയിൽ വായനശാലകൾ ആരംഭിക്കും. വരുന്ന ഒരു വർഷം കൊണ്ട് ഈ പദ്ധതി സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. .

Advertisement
Advertisement