സമര തെരുവ് നടത്തും
Friday 10 February 2023 12:15 AM IST
എടപ്പാൾ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് 16ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ 24 മണിക്കൂർ സമരതെരുവ് നടക്കും. സമരത്തെ തെരുവിന്റെ പ്രചരണാർത്ഥം യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി. സി.രാഘവൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എം.ബാപ്പുട്ടി, വൈസ് ക്യാ്ര്രപൻ പി.വി.ഇസ്മയിൽ, മാനേജർ അക്ബർ കാനാത്ത് ,പി.പ്രവീൻ, എം.എ.നവാബ്, എം.മുരളീധരൻ, അലി അക്ബർ, മോഹനൻ അയിലക്കാട്, ടി.എം.ഋഷികേശർ എന്നിവർ പ്രസംഗിച്ചു.