കംഫർട്ട് സ്റ്റേഷൻ തുറക്കണമെന്ന് നാട്ടുകാർ
Friday 10 February 2023 12:58 AM IST
ഏനാത്ത് : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയതുമൂലം ജനം ബുദ്ധിമുട്ടുന്നു. കടമ്പനാട് - മണ്ണടി റോഡും എം.സി റോഡും ചേരുന്ന ഭാഗത്താണ് കംഫർട്ട് സ്റ്റേഷൻ.കേരളവികസന പദ്ധതിയുടെ ഭാഗമായി 2006-2007 വർഷത്തെ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. ആറ് മാസത്തിനുള്ളിൽ പൂട്ടി. കാട് വളർന്നു നിൽക്കുന്ന ഇവിടെ മാലിന്യക്കൂമ്പാരം കാരണം ദുർഗന്ധം രൂക്ഷമാണ്. മെഡിക്കൽ സ്റ്റോറും, ഭക്ഷണശാലയും അടക്കം നിരവധി കടകൾ ഇതിന് സമീപമുണ്ട്. നാല് മാസം മുൻപ് കടയുടമകൾ ചേർന്ന് കാട് നീക്കംചെയ്തെങ്കിലും വീണ്ടം പഴയപടിയായി. സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാവുകയാണ് ഇവിടം. കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടി വേണമെന്ന് പ്രദേശവാസിയായ ജോബോയ് ജോസഫ് ആവശ്യപ്പെട്ടു.