അവാർഡ് വിതരണവും അനുമോദനവും

Friday 10 February 2023 12:08 AM IST

കോഴഞ്ചേരി: എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയനിലെ പ്രവർത്തന മികവിൽ മുന്നിൽ നിൽക്കുന്ന ശാഖാസെക്രട്ടറിമാർക്ക് അവാർഡുകൾ നൽകി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്‌പെക് റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ അവാർഡുകൾ വിതരണം ചെയ്തു.യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ. വനിതാ സംഘം പ്രസിഡന്റ് വിനീതാ അനിൽ ,സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജിനുദാസ് ,സെക്രട്ടറി സോജൻ സോമൻ, വൈദിക സംഘം ചെയർമാൻ പ്രേം സുന്ദർ, കൺവീനർ സദാനന്ദൻ ശാന്തി, യൂണിയൻ കൗൺസിലർമാരായ പ്രകാശ് കുമാർ മുളമൂട്ടിൽ.സുഗതൻ, രാജൻ, സിനു, അഡ്വ: സോണി.പി.ഭാസ്‌കർ എന്നിവർ സംസാരിച്ചു.