മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റി

Friday 10 February 2023 12:10 AM IST

തിരുവനന്തപുരം:ബംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന പി.ഡി.പി.ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി.

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ സ്ഥിതി മോശമായതിനെ തുടർന്നാണ് ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയതെന്ന് ഒപ്പമുള്ള പി.ഡി.പി.സംസ്ഥന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകൾക്ക് സംഭവിച്ച ബലക്ഷയം നിമിത്തം ചികിത്സകൾ വേണ്ട വിധം ഫലപ്രദമാകത്ത അവസ്ഥയുണ്ട്.