ടിപ്പറുകൾക്ക് നിയന്ത്രണം
Friday 10 February 2023 12:16 AM IST
തിരുവല്ല: തിരുവല്ല ടൗണിൽ വാഹനത്തിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ ടൗണിലേക്ക് ടിപ്പറുകൾ വെള്ളിയാഴ്ച മുതൽ പ്രവേശിക്കാൻ പാടില്ലെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി രാജപ്പൻ അറിയിച്ചു. എം സി റോഡിൽ വരുന്ന വാഹനങ്ങൾ തുകലശ്ശേരിയിൽ നിന്നും മുത്തൂരിൽ നിന്നും തിരിഞ്ഞു പോകണമെന്നും, ടി കെ റോഡിൽ വരുന്ന വാഹനങ്ങൾ ബൈപ്പാസ് വഴി തിരിഞ്ഞു പോകണമെന്നും, കായംകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാവുംഭാഗത്തുനിന്നും തിരിഞ്ഞു പോകണമെന്നും അറിയിച്ചു.