തമ്പുരാൻ സ്മാരക കഥകളി കലാമണ്ഠലം വാർഷികം

Friday 10 February 2023 1:08 AM IST

കൊട്ടാരക്കര : കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഠലത്തിന്റെ 21-ാം വാർഷികാഘോഷം 11,12 തീയതികളിൽ നടക്കും. 11ന് രാവിലെ 8.30ന് കൊട്ടാരക്കര ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വംബോർഡംഗം ചെങ്ങറ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ജി.ശിവശങ്കര പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി സി.മുരളീധരൻ പിള്ള, അരുൺ കാടാംകുളം, വി.ശശിധരൻ, വനജ രാജീവ്, സബിത സതീഷ്, സ്മിതാരവി, ജി.സതീഷ് എന്നിവർ സംസാരിക്കും. 9.30ന് തായമ്പക, 10ന് കേളി, 10.30ന് തായമ്പക, 11ന് രക്ഷകർതൃ സംഗമം, ഉച്ചയ്ക് 1ന് സംഗീതാവിഷ്കാരം, 2ന് ഗിത്താർ, 3ന് ഭക്തിഗാനസുധ, 4ന് സാംസ്കാരിക ഘോഷയാത്ര. 12ന് രാവിലെ 8ന് വയലിൻ വാദനം, സംഗീതാരാധന, ലളിതസംഗീതം, മൃദംഗമാല. വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി പുരസ്കാരം കൊട്ടാരക്കര ഭദ്രയ്ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികളായ പി.ഹരികുമാർ, എൻ.സതീഷ് ചന്ദ്രൻ, സി.മുരളീധരൻ പിള്ള, കെ.മോഹനൻ പിള്ള എന്നിവർ വാ‌ർത്താ സമ്മേളനത്തിൽ അറിയിച്ചു.