പ്രവാസി കോൺഗ്രസ് പ്രതിഷേധം

Friday 10 February 2023 1:10 AM IST

കൊട്ടാരക്കര: ജനവിരുദ്ധ ബഡ്ജറ്റിനെതിരെ പ്രവാസി കോൺഗ്രസ് കൊട്ടാരക്കരയിൽ പ്രകടനവും ധർണയും നടത്തി. മോദി സ‌ർക്കാരിന്റെയും പിണറായി സർക്കാരിന്റെയും ജനദ്രോഹ നയങ്ങൾക്കെതിരെ പ്രവാസി കോൺഗ്രസ് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചന്തമുക്ക് മുതൽ സിവിൽ സ്റ്റേഷൻ വരെ പ്രകടനം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുളങ്ങര അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ബാബു, ടി.വി.സലാവുദ്ദീൻ, നൗഷാദ്ഖാൻ, വർഗീസ് തരകൻ, തോമസ് പണിക്കർ, അസിം, അൻസാർ തലവരമ്പ്, ആനക്കോട്ടൂർ രതീഷ് എന്നിവർ സംസാരിച്ചു. ഷാജി അമ്പലത്തുംകാല, കെ.ടി.കുര്യാക്കോസ്, ജോൺസൺ ഡാനിയൽ, ജെ.ജോസഫ്, ഷിബു ജോൺ, നിതിൻ, റോബിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.