സൗജന്യ ആയുർവേദ, നേത്ര ചികിത്സാക്യാമ്പ്
Friday 10 February 2023 1:17 AM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ, നേത്രരോഗ ചികിത്സാക്യാമ്പ് 11 ന് രാവിലെ 9 ന്
പാരിപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. ആയുർവേദ മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, നുറോളജി, ഇ.എൻ.ടി വിഭാഗങ്ങളും
നേത്ര രോഗ ചികിത്സാക്യാമ്പിൽ ശസ്ത്രക്രിയ ആവശ്യമെങ്കിൽ സൗജന്യ താക്കോൽ ദ്വാര ശസ്ത്രക്രിയയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കണ്ണടയും നല്കും. ഇ.സി.ജി, ഷുഗർ, പ്രഷർ എന്നീ പരിശോധനകളും സൗജന്യമായി മരുന്നും വിതരണം ചെയ്യും.
ചലച്ചിത്ര താരം കൊല്ലം തുളസി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വി.എസ്. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിക്കും. കായിക പരിശീലകനും കൊല്ലം സ്പോർട്സ് കൗൺസിൽ നിർവാഹക സമിതി അംഗവുമായ എസ്.പ്രദീപിനെ ആദരിക്കും. നിർദ്ധന രോഗികൾക്കുള്ള ചികിത്സാസഹായ വിതരണവും നടക്കും.