തപാൽ മേള ഇന്ന്

Friday 10 February 2023 1:19 AM IST

കൊല്ലം: ഭാരതീയ തപാൽ വകുപ്പിന്റെ സുകന്യ സമൂർത്തി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കൊല്ലം ഗവ.എസ്.എൻ.ഡി.പി യു.പി എസിൽ നടക്കും. മേളയുടെ ഉദ്ഘാടനവും പാസ്ബുക്ക് വിതരണവും രാവിലെ 10ന് കൊല്ലം സബ് കളക്ടർ മുകുന്ദ് താക്കൂർ നിർവഹിക്കും. കൊല്ലം സീനിയർ സുപ്രണ്ട് എ.ആർ. രഘുനാഥൻ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് വിജയകുമാർ, അസി. സുപ്രണ്ട് ആൻഡ് മാർക്കറ്റിംഗ് കെ.മനോജ്‌കുമാർ എന്നിവർ സംസാരിക്കും. അസി.സൂപ്രണ്ട് കൊല്ലം സൗത്ത് എസ്. ബിജു സ്വാഗതവും പട്ടത്താനം പോസ്റ്റ്മാസ്റ്റർ അജുലാൽ നന്ദിയും പറയും.