സെൻട്രൽ സിലബസ് സ്കൂൾ കായികമേള

Friday 10 February 2023 3:35 AM IST

തിരുവനന്തപുരം: കേരളത്തിലെ സെൻട്രൽ സിലബസ് സ്കൂളുകളുടെ കായികമേള കേരള സെൻട്രൽ സ്കൂൾസ് സ്പോർട്സ് മീറ്റ് 2023ന് തിരുവനന്തപുരം കാര്യവട്ടം എൽ. എൻ. സി. പി. ഇ ഗ്രൗണ്ടിൽ തുടക്കമായി.കായികമന്ത്രി വി. അബ്ദുൾ റഹ്മാൻ കായികമേള ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു.ഷറഫലി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കൗൺസിൽ ഫോർ സി ബി എസ് ഇ സ്കൂൾസ് സെക്രട്ടറി ജനറലും മേളയുടെ ജനറൽ കൺവീനറുമായ ഡോ. ഇന്ദിര രാജൻ സ്വാഗതമാശംസിച്ചു. സി ബിഎസ് ഇ റീജിയണൽ ഡയറക്ടർ മഹേഷ് ധർമ്മാധികാരി, എൽ എൻ സി പി ഡയറക്ടർ ജി. കിഷോർ, സ്പോർട്സ് ആൻറ് യൂത്ത് അഫയേഴ്സ് ഡയറക്ടർ പ്രേംകൃഷ്ണൻ ഐ എ എസ്, സ്പോർസ്കൗൺസിൽ സെക്രട്ടറി ലീന എ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എസ് എസ് സുധീർ, ജി രാജ്മോഹൻ എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസം നീണ്ടു നിൽക്കുന്ന കായികമേളയുടെ സമാപന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും.