സന്തോഷ് ട്രോഫി: കേരളം ഗോവയ്ക്കെതിരെ

Friday 10 February 2023 3:38 AM IST

ഭുവനേശ്വർ: എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ കേരളം ഇന്ന് ഗോവയെ നേരിടും. രാവിലെ 9 മുതൽ ക്യാപിറ്റൽ ഫുട്ബാൾ അരീനയിലാണ് മത്സരം. കോഴിക്കോട് നടന്ന ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം ഗ്രൂപ്പിൽ നിന്ന് കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഫാൻ കോഡിൽ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും.

സെമിയും ഫൈനലും കിംഗ് ഫഹദ് സ്റ്റേഡിയത്തിൽഇത്തവണത്ത സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ സെമി ഫൈനലുകളും ഫൈനലും സൗദി അറേബ്യയിലെ റിയാദിലെ പുതിക്കപണിത പ്രശസ്തമായ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. മാർച്ച് 1 മുതൽ 4 വരെയുള്ള തീയതികളിലായിരിക്കും സെമികളും ഫൈനലും.