പ്രൈം വോളി : അഹമ്മദാബാദിന് ആദ്യ ജയം

Friday 10 February 2023 4:02 AM IST

ബംഗളൂരു: ഇഞ്ചോടിഞ്ച് പോരിൽ ബംഗളൂരു ടോർപ്പിഡോസിനെ തോൽപ്പിച്ച് റൂപേ പ്രൈം വോളിബാൾ ലീഗിൽ അഹമ്മദാബാദ് ഡിഫന്റേഴ്‌സിന് രണ്ടാം സീസണിലെ ആദ്യജയം. വിജയ നിശ്ചയം അഞ്ചാം സെറ്റിലേക്ക് നീണ്ട മത്സരത്തിൽ 3-2നാണ് അഹമ്മദാബാദ്, ബംഗളൂരുവിനെ തകർത്തത്. സ്‌കോർ: 14-15, 15-10, 14-15, 15-10, 15-10. ആദ്യ മത്സരത്തിൽഹൈദരാബാദിനോട് തോറ്റ അഹമ്മദാബാദ് ജയത്തോടെ രണ്ടു പോയിന്റുമായി പോയിന്റ് ടേബിളിലും അക്കൗണ്ട് തുറന്നു.

Advertisement
Advertisement