ജി.പി.എസ് ഘടിപ്പിക്കുന്നതിൽ സാവകാശം നൽകും, 18ലെ വാഹനപണിമുടക്ക് മാറ്റി
Friday 14 June 2019 7:41 PM IST
കോഴിക്കോട് : മോട്ടോർവാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് ജൂൺ 18ന് കേരള മോട്ടോർ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് മാറ്റിവച്ചു. ജൂൺ 26ന് വിഷയം ചർച്ച ചെയ്യാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെതുടർന്നാണ് പണിമുടക്ക് മാറ്റിയത്.
26 വരെ ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനത്തിൽ സാവകാശം നൽകുമെന്ന് മന്ത്രി അറിയിച്ചതായി മോട്ടോർ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ചെയർമാൻ കെ. രാധാകൃഷ്ണൻ അറിയിച്ചു.